
കോട്ടയം : പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കിടങ്ങൂർ ഫൊറോനാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, ഫാ. സുനിൽ പെരുമാനൂർ, ഫാ. ജോർജ്ജ് പുതുപ്പറമ്പിൽ, ഷൈജ കെ. ജോൺ, ഷൈല ഷാജി എന്നിവർ പ്രസംഗിച്ചു. ഫാമിലി കൗൺസിലർ ഡോ. ഗ്രേസ് ലാൽ ക്ലാസിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |