കോട്ടയം : ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പാചകവാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായി വിലവിവര പട്ടിക പ്രദർശിപ്പിക്കണം. നിശ്ചിത വിലയിലും അധികമായി മറ്റ് ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ല. ഇതുസംബന്ധിച്ച് പരാതിയുണ്ടായാൽ നടപടി സ്വീകരിക്കും. പഴം, പച്ചക്കറി, പലചരക്ക് വില്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് കാണാൻ കഴിയുംവിധം വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിലിണ്ടറുകൾ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |