മറയൂർ: വളർത്തു നായ സ്‌കൂൾ വിദ്യാർത്ഥിയെ കടിച്ചു പരിക്കേൽപ്പിച്ചു. മറയൂർ പട്ടിക്കാട് മാന്തോപ്പിന് സമീപമാണ് സംഭവം. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് നടന്നു പോകുംവഴിയാണ് പട്ടിക്കാട് സ്വദേശി കുമാറിന്റെ മകൻ പവിന്റെ (11) വലത് ചൂണ്ടുവിരലിന് കടിയേറ്റത്. സമീപമുണ്ടായിരുന്നവർ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആന്റി റാബീസ് വാക്സിൻ എടുക്കുന്നതിനായി ഉടുമൽപ്പേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |