കടുത്തുരുത്തി : കടുത്തുരുത്തി ഗവപോളിടെക്‌നിക് കോളേജിൽ റഗുലർ ഡിപ്ലോമയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാം. സ്‌പോട്ട് അഡ്മിഷൻ തുടങ്ങുന്നതുവരെ സ്ഥാപനത്തിൽ ഹാജരായി പുതിയ അപേക്ഷ നൽകാനും സൗകര്യമുണ്ട്. എസ്.എസ്.എൽ.സിയോ ടി.എച്ച്.എസ്.എൽ.സിയോ ആണ് യോഗ്യത. രാവിലെ 9.30 മുതൽ 10.30 വരെയാണ് രജിസ്‌ട്രേഷൻ. അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പമെത്തണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് ക്യു.ആർകോഡ് മുഖേന, പി.ടി.എ.ഫണ്ട്, യൂണിഫോം ഫീസ് എന്നിവയും കരുതണം. ഫോൺ: 9495778750.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |