
കോട്ടയം : ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളുടെ സംഘങ്ങൾക്ക് 24 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
പ്രായപരിധി 18 - 40 വയസ്. അപേക്ഷാ ഫോം കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും വൈക്കം, കുമരകം മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. ഫോൺ: 9745556674,7306377007,8075248141.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |