
കോട്ടയം: പ്രളയം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ട അവശ്യവസ്തുക്കൾ ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്ന് പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ ദുരിതബാധിതർക്ക് സഹായങ്ങൾ ലഭ്യമാക്കുമെന്ന് വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ അറിയിച്ചു. ബി.ജെ.പി യുവമോർച്ച പ്രവർത്തകരും എ.ബി.വി.പി വിദ്യാർത്ഥികളും അവശ്യവസ്തുക്കളുടെ വിതരണത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |