
തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടി നേതാവ് സൗരവ് ദാസ് ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിലുള്ള ഉമർ ഖാലിദിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സി.ജെ.പി നേതാക്കൾ മുമ്പ് ചെയ്ത ട്വീറ്റും അദ്ദേഹം സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റുചെയ്തു. ഉമർ ഖാലിദിനെ ജയിലിലടച്ചത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് സ്ഥിരം കളങ്കമെന്നായിരുന്നു സൗരവ് ദാസിന്റെ ട്വീറ്റ്. ഉമർ ഖാലിദിനോട് ഒടുങ്ങാത്ത ആരാധാനയാണെന്നും അയാൾ ധൈര്യത്തിന്റെ പ്രതീകമാണെന്നും ദാസ് പറയുന്നുണ്ട്. ന്യായമായ പരാതികളുമായി പ്രതിഷേധത്തിനിറങ്ങിയ വിദ്യാർത്ഥികളും രക്ഷിതാക്കളും സി.ജെ.പിയുടെ ഈ രാഷ്ട്രവിരുദ്ധത തിരിച്ചറിയണമെന്ന മുന്നറിയിപ്പും രാജീവ് ചന്ദ്രശേഖർ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |