എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിന്റെയും എസ്.എൻ.ഡി.പി യോഗം 45ാം നമ്പർ ആളുറുമ്പ് ശാഖയുടെയും എലിക്കുളം ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 13ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആളുറുമ്പ് എസ്.എൻ.ഡി.പി ഹാളിൽ സൗജന്യമെഡിക്കൽ ക്യാമ്പ് നടക്കും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. സൂര്യോമോൾ, വി.ഐ അബ്ദുൾ കരീം, സി.മനോജ്, ജിമ്മി ജോസ് കുഴിപ്പാല, വി.ഡി വിജയൻ എന്നിവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്തംഗം ഗീത സജി സ്വാഗതവും ആളുറുമ്പ് ശാഖാ സെക്രട്ടറി ജിതേഷ് പി.കോട്ടയിൽ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |