
കോട്ടയം: സപ്ളൈകോ ഓണം ഫെയർ ജില്ലാ തല ഉദ്ഘാടനം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത്നാളെ രാവിലെ 10.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയാകും.
നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദ്യവിൽപന കെ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് സമൃദ്ധി കിറ്റ് വിതരണം നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. ഗോപകുമാർ, സപ്ളൈകോ മേഖലാ മാനേജർ എം. ജയപ്രകാശ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |