
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് തൈത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ് തോമസ് മുഖ്യസന്ദേശം നൽകി. ക്ലബ് രക്ഷാധികാരി വി.എം അബ്ദുള്ള ഖാൻ ആമുഖ പ്രസംഗം നടത്തി. കൗൺസിലർമാരായ ഷിയാസ് മുഹമ്മദ്, അഫ്‌സൽ ഇജാസ് എന്നിവർ സന്ദേശം നൽകി. ഫൈസി തൂങ്ങംപറമ്പിൽ, പി.പി നജീബ്, അനസ് കൊചേപറമ്പിൽ, നൈസൽ കൊല്ലംപറമ്പിൽ, ദിലീപ് തുണ്ടിയിൽ, അജീബ് വെളുത്തെരുവീട്ടിൽ, മനാഫ് പുള്ളാലിൽ, വി.എം.എ സലാം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |