ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്നുവരുന്ന രാമായണ പാരായണ സമാപന ഭാഗമായി ഇന്ന് രാവിലെ 6.30 മുതൽ അഖണ്ഡ രാമായണ പാരായണം ആരംഭിക്കും. രാവിലെ 6.30ന് ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. വൈകിട്ട് 7ന് ശ്രീരാമപട്ടാഭിഷേകത്തോടെ അഖണ്ഡരാമായണ പാരായണം സമാപിക്കും. തുടർന്ന് പ്രസാദ വിതരണം.
പൈക: ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മാതൃസമിതിയുടെയും നാരായണീയ സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാമായണ മാസാചരണ സമാപനം നടക്കും. രാവിലെ 8.30ന് ക്ഷേത്രം പ്രസിഡന്റ് എം.എൻ.ഷാജി ഉദ്ഘാടനം ചെയ്യും. വിളക്കുമാടം സുനിൽ തന്ത്രികൾ പ്രഭാഷണം നടത്തും. അഭിഷേകം, ആരതി, സമർപ്പണം, പ്രസാദമൂട്ട് എന്നിവയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |