SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.06 AM IST

വോട്ടർമാർ സിംഹാസനത്തിൽ; ചേർന്നുനിന്ന് കളക്ടർ

Increase Font Size Decrease Font Size Print Page
simhasa
വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മിഠായി തെരുവിലൊരുക്കിയ പ്രചാരണ പരിപാടിയിൽ സിംഹാസനത്തിിലിരിക്കുന്ന വോട്ടർ. സമീപം ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്.

കോഴിക്കോട്: ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗിന്റെയും അസി. കളക്ടർ ഡോ.മോഹനപ്രിയയുടെയും സാന്നിദ്ധ്യത്തിൽ ജനകീയ സിംഹാസനത്തിലിരുന്ന് വോട്ടർമാർ. കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ പൊറ്റെക്കാട് പ്രതിമയ്ക്ക് സമീപമായിരുന്നു കൗതുകമുണർത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്വീപ്പ് സെല്ലിന്റെയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ജനാധിപത്യത്തിലെ യഥാർത്ഥ അധികാരികൾ ജനങ്ങളാണെന്ന സന്ദേശം കൈമാറുന്നതായിരുന്നു പരിപാടി. നമ്മൾ തെരഞ്ഞെടുക്കുന്നത് നമ്മുടെ സേവകരെയാണെന്നും നാടിന്റെ വിധി നിർണയിക്കുന്നത് വോട്ടെടുപ്പെന്ന മഹത്തായ പ്രക്രിയയാണെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ കൈമാറുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

വിവിധ പ്രായത്തിലുള്ളവർ സിംഹാസനത്തിലിരുന്ന് പ്രചാരണത്തിൽ പങ്കാളികളായി. അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഒപ്പീനിയൻ വാളും ഇലക്ടറൽ ഓഫീസ് തയാറാക്കിയ ഇലക്ഷൻ ക്വസ്റ്റും ഗെയിം ബോർഡും ഒരുക്കിയിരുന്നു. ജില്ലാ കളക്ടറുടെ ഇന്റേൺസിന്റെ ഫ്ളാഷ് മോബും അരങ്ങേറി. സ്വീപ്പ് സെൽ അസി. നോഡൽ ഓഫീസർ ഡോ. എ നിജീഷ് സംബന്ധിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.