എളേറ്റിൽ: കിഴക്കോത്ത് കൃഷിഭവന്റെ സഹകരണത്തോടെ സിൻസിയർ കാർഷികക്ലബ് കച്ചേരിമുക്ക് കാളൻകുന്നത്ത് വയലിൽ നടത്തിയ ഗ്രൂപ്പ് പച്ചക്കറി കൃഷി വിളവെടുത്തു. കിഴക്കോത്ത് കൃഷി ഓഫീസർ കെ.ടി. സുവർണ്ണശ്യാം വിളവെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. സിൻസിയർ കാർഷിക ക്ലബ് പ്രസിഡന്റ് സി.കെ. അൻവർ അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് കൃഷിഭവൻ അസി. കൃഷി ഓഫീസർ പി .ബി . ഷാജു, ഫീൽഡ് സ്റ്റാഫ് കെ. ഫസില , സിൻസിയർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ .കെ . വിജയൻ, കെ .കമറുൽ ഹക്കീം, ടി. എം .സിദീഖ്, കെ.കെ.മനോജ്, അനിൽകുമാർ, കെ.കെ. അബൂബക്കർ, എം.എം.അഷ്‌റഫ്, കെ .കെ.സിദീഖ്, ഭാസ്കരൻ, പ്രമോദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |