കൊയിലാണ്ടി: 'തലചായ്ക്കാനൊരിടം' പദ്ധതിയിൽ കൊയിലാണ്ടി പന്തലായനി ചാത്തനാരി ബേബിക്ക് സേവാഭാരതി വീട് പണി പൂർത്തീകരിച്ച് താക്കോൽ ദാനം നടത്തി. വ്യവസായി കൊല്ലം പറമ്പത്ത് രാമചന്ദ്രൻ താക്കോൽ ദാനകർമ്മം നിർവഹിച്ചു. സേവാഭാരതി കൊയിലാണ്ടി പ്രസിഡൻ്റ് കെ.എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ഒ.അഞ്ജു ദേവി സേവാ സന്ദേശം നൽകി. കെ.എം.രാജീവൻ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ ഷിനിത്ത്, അഭിന നാരായണൻ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല സേവാ പ്രമുഖ് ഗോപിനാഥൻ, കൊയിലാണ്ടി സേവാഭാരതി സെക്രട്ടറി കെ.എം. രജി, മോഹനൻ കല്യേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |