വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് സ്പെഷൽ ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ചേന്ദമംഗലത്തെ മിത്രം റസിഡൻസ് പ്രവർത്തകർ അകലാപുഴയിലൂടെ ബോട്ട് യാത്ര നടത്തി. സ്കൂളിലെ 25 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗങ്ങൾ, റസിഡൻസ് ഭാരവാഹികൾ എന്നിവരാണ് യാത്രയിൽ പങ്കെടുത്തത്. സ്കൂൾ പരിസരത്ത് മിത്രം റെസിഡൻസ് സെക്രട്ടറി അശോകൻ, രൂപേഷ്, രാജേഷ് എന്നിവർ യാത്രയപ്പ് നൽകി. അകലാ പുഴയിലെ ബോട്ടിൽ നടന്ന ജലയാത്രയുടെ ഉദ്ഘാടനം ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജി പ്രമോദ് നിർവഹിച്ചു. മിത്രം റെസിഡൻസ് പ്രസിഡൻ്റ് എം.വി. മനോജൻ അദ്ധ്യക്ഷത വഹിച്ചു. സജിതകുമാരി സി.കെ, അജേഷ് കുമാർ വി.കെ, പ്രസാദ് വിലങ്ങിൽ, അഞ്‌ജന ദിജേഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |