ബാലുശ്ശേരി: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ, കരുമല മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ച്, 101 വീട്ടുകാർക്ക് കണിക്കൊന്ന തൈകൾ കൈനീട്ടമായി നൽകുന്ന 'കണിക്കൊന്ന സമൃദ്ധി' നടപ്പിലാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൈകൾ നടുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഉദ്ഘാടനം ക്ഷേത്രം ഹാളിൽ സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ മാതൃകാ കർഷകനായ സി.എം രാഘവന് ആദ്യ കണിക്കൊന്ന തൈ കൈമാറിക്കൊണ്ട് നിർവഹിച്ചു. സി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് താമരശ്ശേരി പദ്ധതി വിശദീകരിച്ചു. സരസ്വതി ബിജു കവിത ചൊല്ലി. കെ മിനി, ബിജു മലയിൽ, ക്ഷേത്രം സെക്രട്ടറി കെ. സുധാകരൻ, ഷാജി കോമ്പിൽ
പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |