മുക്കം: ഝാർഖണ്ഡ് സ്വദേശി മുഹമ്മദ് അസ്‌ലമിനും കുടുംബത്തിനും നാട്ടുകാരുടെ സഹകരണത്തോടെ മഹല്ല് കമ്മിറ്റി വീട് നിർമ്മിച്ചു മുഹമ്മദ് അസ്‌ലമും കുടുംബം 12വർഷം മുൻപാണ് കാരമൂലയിൽ എത്തിയത്. സലഫി മസ്ജിദിലെ ജീവനക്കാരനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ താക്കോൽദാനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ, വൈസ് പ്രസിഡന്റ് എം. ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ്, വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ, അബ്ദുൽ റഷീദ് അൽ ഖാസിമി, സി. കെ. ഉമ്മർ സുല്ലമി, സലഫി മസ്ജിദ് കമ്മിറ്റി സെക്രട്ടറി കെ. പി. സാദിക്കലി ,മുഹമ്മദ് ശരീഫ് പൂളപ്പൊയിൽ, ദാവൂദ് കക്കാട്, കെ.കെ.ആലിഹസൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |