പയമ്പ്ര: പകർച്ചവ്യാധികളെയും മഴക്കാല രോഗങ്ങളെയും അകറ്റുകയെന്ന ലക്ഷ്യത്തോടെ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി ജനപങ്കാളിത്തത്തോടെ മഴക്കാല പൂർവ ശുചീകരണം നടത്തി. പൊയിൽ താഴം അങ്ങാടി, റോഡുകൾ, ഡ്രെയ്നേജ് എന്നിവ ശുചീകരിച്ചു. വാർഡ് അംഗം സരിത തച്ചോറക്കൽ ഉദ്ഘാടനം ചെയ്തു. കെ. ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. രാജൻ നായർ അളകനന്ദ, കെ. സി ഭാസ്കരൻ , ശിവരാമൻ നായർ, ശ്രീധര മേനോൻ, ഗീതാഞ്ജലി എന്നിവർ പ്രസംഗിച്ചു. കെ.ശ്രീനിവാസൻ, അഭിലാഷ്, സതീശൻ, ശോഭന, കെ.പി.സുധാകരൻ, ബബിത. അഞ്ജലി, നന്ദിനി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |