കുറ്റ്യാടി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കുറ്റ്യാടി സിറാജുൽ ഹുദാ കാമ്പസിൽ തുടക്കം. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ നടന്നുവന്ന മെമ്പർഷിപ്പ്, പുന:സ്സംഘടനാ പ്രവർത്തനങ്ങൾക്ക് സമാപനം കുറിക്കും. ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ മംഗലം അബ്‌ദുറഹ്‌മാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്‌ദുറഹ്മാൻ ഫൈസി, എൻ.അലി അബ്ദുല്ല,സി.പി സൈദലവി ,മജീദ് കക്കാട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്ത് പുതിയ കാലത്തേക്കുള്ള സംഘടനയുടെ നയ നിലപാടുകളുടെ കരടും കർമ്മ പദ്ധതികളും സമ്മേളനത്തിൽ രൂപപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |