കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മൂന്നാംകൈ, കരിങ്ങാട് റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്നും യൂത്ത് കോൺഗ്രസ് കാവിലുംപാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക. നിരുത്തരവാദിത്വപരമായ നിർമ്മാണത്തിന് കൂട്ടുനിന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക. അപകടാവസ്ഥ പരിഹരിച്ച് എത്രയും പെട്ടന്ന് റോഡ് ഗതാഗതയോഗ്യമാക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടർ, നാദാപുരം എം.എൽ.എ എന്നിവർക്ക് പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |