കോഴിക്കോട്: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടപ്പാക്കുന്ന സന്തുലിത വളപ്രയോഗത്തെക്കുറിച്ചുള്ള പ്രചാരണ പരിപാടി ജില്ലയിൽ ഇന്ന് മുതൽ ആരംഭിക്കും. മണ്ണിന്റെ ആരോഗ്യവും കൃഷിയിടങ്ങളുടെ ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 45 ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണം. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനമാണ് ഏകോപിപ്പിക്കുന്നത്. മണ്ണ് പരിശോധനയെ അടിസ്ഥാനമാക്കിയുള്ള വളപ്രയോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളും കർഷക പരിശീലനങ്ങളും സംഘടിപ്പിക്കും. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ, കർഷക പരിശീലനങ്ങൾ, സംസ്ഥാന കൃഷി വകുപ്പുമായും കർഷക കൂട്ടായ്മകളുമായും സഹകരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ കാാമ്പെയിനിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ഐ.ഐ.എസ് .ആർ ഡയറക്ടർ ഡോ. ആർ. ദിനേശ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |