ബാലുശ്ശേരി: ഗാന്ധിപഥം സാംസ്കാരിക വേദിയുടെയും സർവോദയ ബുക്ക് ട്രസ്‌റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലുശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഗാന്ധിദർശന പ്രഭാഷണ പരമ്പരയിൽ ഗാന്ധിയും മതനിരപേക്ഷതയും വിഷയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി.
പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. മനോജ് കുമാർ, ജൂലേഷ് രവീന്ദൻ, പൃഥ്വീരാജ് മൊടക്കല്ലൂർ, എം.പി.ഷിജിത്ത് എന്നിവർ പ്രസംഗിച്ചു. താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാന്റ് ഔർ പാഷൻ
എന്ന സംഘടന തയാറാക്കിയ അരയാൽ തൈകളും കാട്ടുചെമ്പക തൈകളും കൺവീനർ അബ്ദുൽ റഷീദ് വിശിഷ്ടാതിഥികൾക്ക് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |