കുറ്റ്യാടി : മരുതോങ്കര സർവീസ് സഹകരണ ബാങ്കിൽ നിന്ന് 23 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഷാജു ഫിലിപ്പിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. ബാങ്ക് പ്രസിഡന്റ് കെ കെ പാർത്ഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി പി അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി പവിത്രൻ സ്വാഗതം പറഞ്ഞു. സനൽ വക്കത്ത്,പി.ടി കെ നവാസ്, ജയ്സൻ എൻ സഖറിയാസ്, പി എ.രാജൻ, പി എം തോമസ്, അബിൻ ബാബു, ഷെർലി കെ തോമസ്, നസീമ ജമാൽ, വി.വി വിൻസി, ടി ടി ഷാജി, എം വിനോദൻ,ഷാജു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. നോഡൽ ഓഫീസർ കെ.സി ബിനീഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |