SignIn
Kerala Kaumudi Online
Sunday, 31 May 2026 3.20 AM IST

യൂത്ത് ലീഗ് പ്രതിഷേധം

kdy1-
ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ കൊടുവള്ളി മുനിസിപ്പൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധം കൊടുവള്ളി നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻ്റ് എം. നസീഫ് ഉദ്‌ഘാടനം ചെയ്യുന്നു

കൊടുവള്ളി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കൊടുവള്ളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം. നസീഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. റാഷിദ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദ് അലി, ഷമീർ നെല്ലാംങ്കണ്ടി, നാസർ തലപ്പെരുമണ്ണ, സിനാൻ പാലായി, ആഷിക് ഫുഹാദ്, ഷിഹാദ് ഫിനു, ഷുക്കൂർ, അജ്മൽ എന്നിവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി കെ.കെ. സക്കീർ സ്വാഗതവും ട്രഷറർ അഷ്റഫ് ടി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL