SignIn
Kerala Kaumudi Online
Sunday, 31 May 2026 3.20 AM IST

@ പകർച്ചവ്യാധി തടയാൻ പരിശോധന കടുപ്പം കൂട്ടി 'ക്ലീൻ കേരള '

1
സോഡ നിർമ്മാണ യൂണിറ്റിൽ നടന്ന പരിശോധനയിൽ നിന്നും

പരിശോധന മൂന്നിന് അവസാനിക്കും

കോഴിക്കോട്: മഴക്കാലത്ത് ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും ഉണ്ടാകുന്ന പകർച്ചവ്യാധികൾ തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് 28ന് ആരംഭിച്ച 'ക്ലീൻ കേരള' കാമ്പെയിൻ ഊർജ്ജിതം. 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 167 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 55 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

മഴക്കാലത്ത് വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾ,​ ഹോട്ടലുകൾ എന്നിവയിലൂടെ നിരവധി രോഗങ്ങൾ വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് 'ക്ലീൻ കേരള' സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. 13 സർക്കിളുകളിലായി 5 സ്ക്വാഡുകളായി തിരിഞ്ഞ് രാവിലെയും വെെകിട്ടുമാണ് പരിശോധന. നിരവധി പേരെത്തുന്ന ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ പ്രത്യേക പരിശോധനയാണ് നടക്കുന്നത്. മൂന്നിന് അവസാനിക്കും.

പരിശോധന ഇവിടങ്ങളിൽ


സിപ്പപ്പ്, ഐസ്ക്രീം, ജ്യൂസുകൾ തുടങ്ങിയവ വിൽക്കുന്ന ചെറുതും വലുതുമായ കടകൾ, ഹോട്ടലുകൾ, തെരുവ് കച്ചവട സ്ഥാപനങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറികൾ, കൂൾബാർ, ശീതള പാനീയ നിർമ്മാണ യൂണിറ്റുകൾ.

 നിർബന്ധം ഇവയെല്ലാം

 ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വേണം.

എല്ലാ ഭക്ഷണ വ്യാപാരികളും ലെെൻസ്/ രജിസ്ട്രേഷനെടുക്കണം.

 കടയുടമകൾ പാനീയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ഭക്ഷണവസ്തുക്കൾ സ്റ്റോർ റൂമിൽ കരുതണം.

സ്ഥാപനത്തിൽ എലി മറ്റ് ക്ഷുദ്രജീവികൾ കടക്കരുത്

സ്ഥാപനത്തിൽ കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ് സൂക്ഷിക്കണം

 ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം

ശുചിത്വമുള്ള ചുറ്റുപാടിൽ ഭക്ഷണം നൽകണം

മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്.

പാഴ്‌സലുകളിൽ കൃത്യമായി തിയതിയും സമയവും രേഖപ്പെടുത്തണം.

''പഴകിയ ഭക്ഷണം, അഴുകിയ പഴങ്ങൾ, വൃത്തിഹീനമായ ഐസ് എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും''- ബിബി മാത്യു
അസി. കമ്മിഷണർ, ഭക്ഷ്യസുരക്ഷ വകുപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL