മുക്കം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മൊയ്‌തീൻ കോയഹാജി അനുസ്മരണം കെ.പി നൗഷാദലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിൽ മുക്കത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിഷാബ് മുല്ലോളി അദ്ധ്യക്ഷത വഹിച്ചു. സി.ജെ ആന്റണി, ബാബു പൈക്കാട്ടിൽ, ബി.പി റഷീദ്, എം.ടി അഷ്‌റഫ്, എം സിറാജുദീൻ, കെ.ടി മൻസൂർ, വേണു കല്ലുരുട്ടി, ഒ.കെ ബൈജു, എൻ.കെ മമ്മദ്, മാമ്പറ്റ അബ്ദുള്ള, സുഹറാവഹാബ്, വി ജലീൽ, ഹുസ്സൻകുട്ടി, രാജു മാമ്പറ്റ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |