SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

നിലയില്ലാക്കയത്തിൽ അവർ രക്ഷകരായി; യുവതിക്ക് പുതുജീവൻ

auto-
ഓട്ടോഡ്രൈവർമാരായ ഗോപി, ബബീഷ്, ദിലീപ്

അമ്പലവയൽ: ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം ക്വാറിക്കുളത്തിലകപ്പെട്ട യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്വാറിക്കുളത്തിൽ നിന്ന് നിലവിളി ശബ്ദംകേട്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന അമ്പലവയലിലെ ഓട്ടോഡ്രൈവർമാരായ ഗോപി, ബബീഷ്, ദിലീപ് എന്നിവർ ഓടിയെത്തുകയായിരുന്നു. ഈ സമയം യുവതി വെള്ളത്തിൽ മുങ്ങിത്താഴുന്ന നിലയിലായിരുന്നു. ഉടൻ തന്നെ നല്ല ആഴമുള്ള കുളത്തിലേക്ക് മൂന്നുപേരും ചാടി. ഒരുവിധത്തിൽ കുളത്തിന്റെ ഒരു ഭാഗത്തേക്ക് യുവതിയെ എത്തിച്ചു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് യുവതിയെ പുറത്തേക്ക് കയറ്റിയത്. അമ്പലവയൽ അമ്പുകുത്തി സ്വദേശിനിയായ 26 കാരിയാണ് വെള്ളത്തിലകപ്പെട്ടത്. പരിക്കേറ്റ യുവതിയെ സുൽത്താൻ ബത്തേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലിനെ പൊലീസും ഫയർഫോഴ്സും അഭിനന്ദിച്ചു. യുവതി വെള്ളത്തിൽ അകപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമാണിത്. നിരവധിപേർക്കാണ് ഇവിടെ ജീവൻ നഷ്ടമായിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL