കടലുണ്ടി: കടലുണ്ടി പബ്ലിക് ലൈബ്രറി ആൻഡ് പഠന ഗവേഷണ കേന്ദ്രം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിനെ വായിക്കുന്നു" എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ ബഷീർ കൃതികളുടെ വായനയും ചർച്ചയും നടന്നു. വിജയകുമാർ പൂതേരി, എം.എ. ബഷീർ, എ.കെ. റഷീദ് അഹമ്മദ്, ജെസ്സി, സി.എം. സതീദേവി, വസന്ത കടലുണ്ടി എന്നിവർ ബഷീർകൃതികളെ അവലംബിച്ച് സംസാരിച്ചു. പ്രദീപ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. യൂനുസ് കടലുണ്ടി, എം.വി. ഷിയാസ് മുഹമ്മദ് , പി.വി. ഷംസുദ്ദീൻ, പി. അബൂബക്കർ, എ.കെ. ഷറഫുദ്ദീൻ, ശാലിനി ഉപേന്ദ്രൻ, കെ. രശ്‌മി,സാദിക്കലി മേലത്ത് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |