SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

പഠന ക്ലാസും അനുസ്മരണവും

st
ബേപ്പൂർ അരക്കിണർ ചിന്ത ലൈബ്രറി റീഡിംഗ് റൂം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

ബേപ്പൂർ: അരക്കിണർ ചിന്ത ലൈബ്രറി റീഡിംഗ് റൂം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ "ധവളപത്രവും ബഡ്ജറ്റും" എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥകർത്താവും സാംസ്കാരിക പ്രവർത്തകനുമായ കെ. പി. അജയൻ വിഷയാവതരണം നടത്തി. സാമൂഹിക-സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഐ.വി. ദാസ് അനുസ്മരണവും നടന്നു. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും അനുസ്മരണ പ്രഭാഷണങ്ങളിൽ സ്മരിച്ചു.

ലൈബ്രറി പ്രസിഡന്റ് പി. പി. ബീരാൻകോയ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.സി. അനൂപ് സ്വാഗതവും ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. പ്രവീൺകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL