SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

‘പൊന്നോണപ്പഴമ 2026’ ആഘോഷിച്ചു

onam-prgrm
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വയോമിത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച“പൊന്നോണപ്പഴമ 2026” ഓണാഘോഷ പരിപാടിയിൽ നിന്ന്

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് വയോമിത്രം ഒടുമ്പ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പൊന്നോണപ്പഴമ 2026’ ഓണാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എം നോർത്ത് റീജിയണൽ ഡയറക്ടർ ഡോ. സൗമ്യ പി.സി. മുഖ്യാതിഥിയായി. പി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ശരത് പി. സ്വാഗതവും അനിൽകുമാർ കെ. നന്ദിയും പറഞ്ഞു. മുഹമ്മദ് ഫൈസൽ, ജിഷോ ജെയിംസ്, കെ. ബൈജു, അബുലൈസ് കെ., ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. സലൂജ, ഡോ. രാജു എന്നിവർ പ്രസംഗിച്ചു. മുതിർന്ന വയോമിത്രം അംഗങ്ങളെ ആദരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL