'
പെരുവള്ളൂർ : സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങളുടെ വസതിയിൽ സംഘടിപ്പിക്കുന്ന 'മുഹമ്മദ് ഖാസിം വലിയുല്ലാഹി ഉറൂസ് മുബാറകിന് പ്രൗഢമായ പരിസമാപ്തി. പറമ്പിൽ പീടിക വരപ്പാറയിലെ ജമലുല്ലൈലി മൻസിലിലായിരുന്നു പരിപാടി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അലി ബാഖവി ആറ്റുപുറം, മുസ്തഫ ബാഖവി തെന്നല, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം എന്നിവർ പ്രഭാഷണം നടത്തി. അഷ്റഫ് പെരുമുഖം മദ്ഹ് സദസ്സിന് നേതൃത്വം നൽകി. സയ്യിദ് ഷറഫുദ്ധീൻ ജമലുല്ലൈലി സമാപന ദുആ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |