SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

പി.എസ്.സി അഴിമതി: ജുഡീഷ്യൽ അന്വേഷണം നടത്തണം: കെ.ഡി.പി മലപ്പുറം ജില്ലാ നേതൃയോഗം

s
കെ.ഡി.പി ജില്ലാ നേതൃയോഗം സംസ്ഥാനസി ക്രട്ടരി പി.പി.എ. റഷീദ് ഉത്ഘാടനം ചെയ്യുന്നു

മലപ്പുറം: പി.എസ്.സിയിലൂടെ വഴിവിട്ട നിയമനങ്ങൾ നടത്തിയതിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി മലപ്പുറം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇത്തരത്തിൽ സർവ്വീസിൽ കയറിയവരെ കണ്ടെത്തി പിരിച്ച് വിടണമെന്നും, നിയമന തട്ടിപ്പ് നടത്തിയ പി.എസ്.സി അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വാഗത് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി പി.പി.എ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിളയിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. റഊഫ് വിളയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ബി.പി. സുബ്രമണ്യൻ നായർ, ബാബുരാജ് കോട്ടക്കുന്ന് , കെ.കെ.ഹംസ, വിജയൻ വെള്ളോടൻ, വിജയൻ പൊന്നക്കംപാട് , അയ്യപ്പൻ നട്ടാണത്ത് , ടി.വി.സുരേന്ദ്രൻ നായർ, എൻ.എം.കെ. മുംതാസ്, സമീർ ചേളാരി, അപ്പച്ചൻ വടപുറം, ബാലകൃഷ്ണൻ കുഴിമണ്ണ, പ്രദീപ് എടപ്പാൾ, യൂസുഫ് മമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL