കാളികാവ്: കാളികാവ് ചെങ്കോട് പൂവ്വത്തിക്കുണ്ടിൽ വീണ്ടും പുഴയോരമിടിഞ്ഞു. വീടുകൾ തകർച്ചാ ഭീഷണിയിൽ
കഴിഞ്ഞ ദിവസത്തെ മഴയിൽ പുഴ കരകവിഞ്ഞൊഴുകി.തുടർന്നാണ് വീണ്ടും ഭിത്തിയിടിഞ്ഞത്.തൊട്ടടുത്ത വീടുകൾക്കും പുഴക്കുമിടയിൽ പത്തടിപോലും അകലമില്ല.പുഴയോട് ചേർന്നുള്ള
ഫോറസ്റ്റ് ഓഫീസർ ടെൽസന്റെ ഇരുനില വീടിന്റെ പിന്നാമ്പുറമാണ് ഇടിഞ്ഞത്.വീടിന്റെ തറയുടെ തൊട്ടടുടത്തുവരെ ഇടിഞ്ഞിട്ടുണ്ട്.
ഈ ഭാഗത്ത് പുഴ വളഞ്ഞ് തിരിഞ്ഞു പോകുന്നതിനാൽ വലിയ കുത്തൊഴുക്കാണ്ഇവിടെ അനുഭവപ്പെടുന്നത്.
ഇനിയും ശക്തമായ മഴയും കുത്തൊഴുക്കുമുണ്ടായാൽ തൊട്ടടുത്ത വീടുകൾക്കൊക്കെ കടുത്ത നാശം നേരിടും.2018ലുണ്ടായ പ്രളയത്തെ തുടർന്നാണ് ഇവിടെ കര പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞത്.തുടർന്ന് എല്ലാവർഷകാലത്തും അൽപ്പാൽപം ഇടിയുകയാണ്.
ഉറങ്ങാനാവാതെ
അഞ്ചു വർഷത്തോളമായി ഓരോ വർഷം കഴിയുന്തോറും വീടിന്റെയും പുഴയുടെയും അകലം കുറഞ്ഞു വരികയാണ്.
പുഴയ്ക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ വൈകിയാൽ വീടുകൾ പുഴയിൽ പതിക്കാൻ ഇടവരും.
ഇപ്പോൾ രാത്രി മഴപെയ്താൽ കുടുംബങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നത്.വീട്ടുകാർ ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന അവസ്ഥയാണുള്ളത്.
പരിഹാരം ആവശ്യപ്പെട്ട് റവന്യുമന്ത്രിക്കും ജില്ലാ പഞ്ചായത്തിനും നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |