SignIn
Kerala Kaumudi Online
Friday, 07 August 2026 9.22 PM IST

പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

ummer
പ്രതി ഉമ്മർ

തിരൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ വരവൂർ സ്വദേശി കുന്നത്ത് പീടികയിൽ ഉമ്മറിനെയാണ് (43) 13കാരിയും കുടുംബവും നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ദർസിന് പിരിവ് ആവശ്യപ്പെട്ടാണ് ഉമ്മറും സുഹൃത്തും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ മറ്റാരുമില്ലെന്ന് പെൺകുട്ടി അറിയിച്ചതോടെ ഇരുവരും മടങ്ങി. ഉമ്മർ വീണ്ടും വീട്ടിലെത്തി ബാത്‌റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞു അകത്തുകയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. കല്‍പകഞ്ചേരി എസ്.എച്ച്.ഒ സി.കെ രാജേഷ്‌, എസ്.ഐ മൻസൂർ,​ അഡീ. എസ്.ഐ വിശ്വനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL