SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

പാലവും പുഴയും  വൃത്തിയാക്കി ട്രോമാകെയർ

s
വെന്തോടൻപടി പുഴയിലെ വി.സി.ബിയിലെ മാലിന്യങ്ങൾ നീക്കിയ ട്രോമാകെയർ പ്രവർത്തകർ

കാളികാവ് : പെരുമഴക്കാലത്ത് പാലത്തിലടിഞ്ഞ വൻ അവശിഷ്ടങ്ങൾ പുറത്തെടുത്ത് കാളികാവ് ട്രോമാ കെയർ പ്രവർത്തകർ. കാളികാവ് മുത്തൻതണ്ട് പാലത്തിന്റെ വി.സി.ബി യിലെ അവശിഷ്ടങ്ങളാണ് വൃത്തിയാക്കിയത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ കനത്ത മഴയിൽ മലവാരത്ത് നിന്നും പുഴയിലൊഴുകിയെത്തിയത് ലോഡു കണക്കിന് ജൈവ അജൈവ അവശിഷ്ടങ്ങളാണ്. ഇവയെല്ലാം പാലത്തിന്റെ വിസിബിയിൽ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.കൂടാതെ ഇത് വി.സി ബി യുടെ സുരക്ഷയ്ക്കും ഭീഷണിയായി.തുടർന്ന് വാർഡ് മെമ്പർ പി ലൈല മലപ്പുറം ജില്ലാ ട്രോമാകെയർ കാളികാവ് യൂണിറ്റിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അബ്ദുൽ അസീസ്, ഇക്ബാൽ, ശ്യാംലാൽ, സൈനുദ്ദീൻ, ഗിരീഷ് എന്നീ പ്രവർത്തകർ ചേർന്ന് വളരെ സാഹസപ്പെട്ട് വലിയ മരത്തടികളും മരക്കുറ്റികളും പുഴയിൽ നിന്നും നീക്കം ചെയ്ത് നീരൊഴുക്ക് പുനസ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL