
പാലക്കാട്: ഒ.വി.വിജയന്റെ നോവലായ 'ധർമ്മപുരാണ'ത്തിലെ വാക്കുകൾ തെറികളല്ല എന്നും, അവ ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണങ്ങൾ ആണെന്നും നോവലിസ്റ്റും കഥാകൃത്തുമായ സക്കറിയ പറഞ്ഞു. ഒ.വി.വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച 'ഞാറ്റുപുരയിലെ അസ്തമയം' ഒ.വി.വിജയന്റെ ചരമദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ:സി.പി.ചിത്രഭാനു അദ്ധ്യക്ഷനായി. ഒ.വി.വിജയന്റെ മകൻ മധുവിന്റെയും ഡീ.സി ബുക്‌സിന്റെയും സഹായത്തോടെ സ്മാരകത്തിൽ നിർമ്മിച്ച അഷ്‌റഫ് മലയാളി സ്മാരക ഒ.വി.വിജയൻ ഫോട്ടോ ആൻഡ് കാർട്ടൂൺ ഗാലറി എഴുത്തുകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മലയാളി സ്മാരക വീഡിയോ ഗാലറി ഡോ:കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് അനുസ്മരണ പ്രഭാഷണം നടത്തി. 2025 ലെ ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |