കഞ്ചിക്കോട്: നോയിഡ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലാളികൾ ഐക്യദാർഢ്യ സദസ് നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ഒമ്പത് മുതൽ തൊഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ച് സമര രംഗത്തിറങ്ങിയ തൊഴിലാളികളെ ലാത്തിച്ചാർജ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ ഐക്യദാർഡ്യ സദസ് പ്രതിഷേധം രേഖപ്പെടുത്തി. സി.ഐ.ടി.യു ഡിവിഷൻ പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുരേഷ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ബിനുകുമാർ, ഉദയ പാലൻ, എം.ശിവദാസ്, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എസ്.ഗിരീഷ് കുമാർ, അനിൽകുമാർ, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |