SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 PM IST

മാരിയമ്മൻ ഉത്സവം

mariyamman
മുട്ടിക്കുളങ്ങര മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജാ മഹോത്സവത്തിൽ നിന്ന്.

മുട്ടിക്കുളങ്ങര: മുട്ടിക്കുളങ്ങര മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജാ മഹോത്സവം സമാപിച്ചു. സമാപന ദിവസം പുലർച്ചെ മുതൽ ഗണപതി ഹോമം, പ്രഭാത പൂജ എന്നിവ നടന്നു. തുടർന്ന് സത്യകുംഭം നിറക്കുന്നതിനായി ഗജവീരന്റെ അഗമ്പടിയോടെ പാല പൊറ്റ തോട്ടിലേക്ക് പുറപ്പെട്ടു. പൊങ്കൽ പൂജ, തായമ്പക, വൈകിട്ട് നാലിന് സത്യകുംഭം ഒഴുക്കുന്നതിനായി ഗജവീരൻ, ചെണ്ടമേളം, ബാൻഡ് സെറ്റ്, നൃത്ത ശിൽപം, കൈക്കൊട്ടിക്കളി, മാവിളക്ക് എന്നിവയോടു കൂടി പുറപ്പെട്ട് രാത്രി 9.30ന് ക്ഷേത്രനടയിൽ തിരിച്ചെത്തിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL