SignIn
Kerala Kaumudi Online
Saturday, 20 June 2026 4.15 AM IST

നെല്ലറയ്ക്ക് നിരാശ

budget

കൃഷി, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ജലസേചനം, ഗതാഗതം തുടങ്ങിയ മേഖലകളിലും പാലക്കാടിന് പ്രത്യേക പരിഗണന ലഭിച്ചില്ല.

പാലക്കാട്: ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച പുതിയ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ നെല്ലറയ്ക്ക് നിരാശ. പത്തുവർഷത്തിന് ശേഷം 102 സീറ്റുകളുമായി അധികാരത്തിലെത്തി യു.ഡി.എഫ് സർക്കാർ പാലക്കാടിനായി കൈനിറയെ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മറ്റ് ജില്ലകൾക്ക് നിരവധി പദ്ധതികളും പ്രത്യേക പാക്കേജുകളും അടക്കം പ്രഖ്യാപിച്ചപ്പോൾ പാലക്കാടിന് പേരിന് മാത്രം പദ്ധതികളാണ് ലഭിച്ചത്.

മണ്ണാർക്കാട് ജയിലിന്റെ നിർമ്മാണവും വികസനവും മുൻഗണനാ പൂർവ്വം നടപ്പിലാക്കും. ചാലിശ്ശേരി സി.എച്ച്.സിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി രണ്ട് കോടി രൂപ, തൃത്താല മണ്ഡലത്തിൽ കെ.ആർ.നാരായണൻ സിവിൽ സർവീസ് അക്കാഡമിക്കായി 50 ലക്ഷം രൂപയും വകയിരുത്തിയത് ഒഴിച്ചാൽ ജില്ലയെ കേന്ദ്രീകരിച്ച് മറ്റ് പ്രധാന പദ്ധതികളൊന്നും തന്നെ ഈ ബഡ്ജറ്റിൽ ഇടം നേടിയില്ല.

ക്ഷീര വികസന മേഖലയ്ക്ക് തെല്ലാശ്വാസം

മൃഗസംരക്ഷണ മേഖലയ്ക്ക് 258.88 കോടി രൂപ നീക്കിവെച്ചതും പാലക്കാട് ജില്ലയ്ക്ക് പ്രയോജനപ്രദമാകും. സംസ്ഥാനത്ത് ഏറ്റവും അധികം ക്ഷീരകർഷകരുള്ള ജില്ലയ്ക്ക് പ്രയോജനപ്രദമാകും വിധമാണ് ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ വകയിരുത്തിയത്. കാലിത്തീറ്റ സബ്സിഡി നൽകുന്നതിനുള്ള ഏഴു കോടി രൂപയും തീറ്റപ്പുല്ലുകളുടെ ഉത്പാദനവും സംരക്ഷണത്തിനുള്ള 8.5 കോടി രൂപയും ക്ഷീരകർഷകർക്ക് പ്രയോജനപ്രദമാകും.
സംസ്ഥാനത്ത് 86 ലക്ഷം ലിറ്റർ പാലിന്റെ ആവശ്യകത ഉള്ള സ്ഥാനത്ത് 70 ലക്ഷം ലിറ്റർ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്താനാണ് ലക്ഷ്യമെടുക്കുന്നത്. അധികമായി വരുന്ന പാൽ മൂല്യ വർധിത ഉൽപ്പന്നങ്ങളായി മാറ്റാനും തീരുമാനമുണ്ട്. ക്ഷീരകർഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കും.

കാർഷിക പത്തായം നിറഞ്ഞില്ല

കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് പാക്കേജിന് സമാനമായി ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഈ സർക്കാരും പരിഗണിച്ചില്ല. നെല്ല് സംഭരണത്തിലെ കാലതാമസം, പണം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉത്പാദനച്ചെലവിലെ വർദ്ധന എന്നിവ മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണത്തെ ബഡ്ജറ്റിലും ഇടത് സർക്കാറിന്റേത് പോലെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കിയിരിക്കുകയാണ്. നെല്ല് സംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംഭരണവില കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനമാണ് ഏക ആശ്വാസമായി കർഷകർ വിലയിരുത്തുന്നത്.

ജില്ലയ്ക്ക് ഗുണം ലഭിക്കുന്നവ

 നാളികേരത്തിന് സർക്കാർതലത്തിൽ പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

 കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനുള്ള നടപടി.

 യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി.

 കർഷകർക്ക് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള കാർബൺ ഫാമിംഗ് ആൻഡ് സോയിൽ ക്രെഡിറ്റ് ഫ്രെയിം വർക്ക് പദ്ധതി.

 മലയോര കർഷകരെ സംരക്ഷിക്കുന്ന നടപടികൾ.

 വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ആർ.ആർ.ടി സംഘത്തെ വിന്യസിക്കുന്നതിനുള്ള നടപടി.

കോ​ങ്ങാ​ടി​ന് 16.40​ ​കോ​ടി

വി.​ഡി.​സ​തീ​ശ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​പു​തു​ക്കി​യ​ ​ബ​ഡ്ജ​റ്റി​ൽ​ ​കോ​ങ്ങാ​ട് ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് 16​ ​കോ​ടി​ 40​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സം,​ ​പൊ​തു​മ​രാ​മ​ത്ത് ​റോ​ഡു​ക​ൾ,​ ​കു​ടി​വെ​ള്ള​ജ​ല​സം​ര​ക്ഷ​ണം,​ ​സാം​സ്‌​കാ​രി​കം,​ ​കാ​യി​കം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ൾ​ക്ക് ​കൃ​ത്യ​മാ​യ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ക്കൊ​ണ്ടാ​ണ് ​കോ​ങ്ങാ​ട് ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​ദ്ധ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​തി​ൽ​ 14.90​ ​കോ​ടി​ ​രൂ​പ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​നും​ 1.50​ ​കോ​ടി​ ​രൂ​പ​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​നു​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എം.​എ​ൽ.​എ​യും,​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​പി​ന്നാ​ക്ക​ക്ഷേ​മ​ ​വ​കു​പ്പ് ​മ​ന്ത്രി​കൂ​ടി​യാ​യ​ ​കെ.​എ.​ ​തു​ള​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​വി​ക​സ​ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ഈ​ ​തു​ക​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
​ ​പ​ദ്ധ​തി​കൾ
1.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​വി​ധ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​സ്മാ​ർ​ട്ട് ​ലൈ​ബ്ര​റി​യും​ ​സ്മാ​ർ​ട്ട് ​തി​യേ​റ്റ​റും​ ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി​ 2​ ​കോ​ടി​ ​രൂ​പ.മ​ണ്ണൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഒ​ന്നാം​ ​മൈ​ൽ​ ​പാ​ർ​ക്കും​ ​ഓ​പ്പ​ൺ​ ​ജി​മ്മും​ ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി​ 70​ ​ല​ക്ഷം​ ​രൂ​പ.
2.​ ​കോ​ങ്ങാ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​കോ​ട്ടാ​പ്പാ​ടം​ ​ക​ൽ​ക്ക​ര​കു​ളം​ ​ശാ​സ്ത്രീ​യ​മാ​യി​ ​ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ൽ​ ​നി​ന്ന് 1​ ​കോ​ടി​ 50​ ​ല​ക്ഷം​ ​രൂ​പ​ ​വ​ക​യി​രു​ത്തി.
3.​ ​മ​ങ്ക​ര​ ​പ​ഞ്ചാ​യ​ത്ത് ​വെ​ള്ള​ ​റോ​ഡ് ​സെ​ന്റ​റി​ൽ​ ​ചേ​റ്റൂ​ർ​ ​ശ​ങ്ക​ര​ൻ​ ​നാ​യ​ർ​ ​സ്മാ​ര​കം​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് 1​ ​കോ​ടി​ ​രൂ​പ.​ ​കാ​രാ​ട്ട് ​പ​റ​മ്പ് ​കോ​ട്ട​ ​ഉ​ണ്ണി​യി​ൻ​ ​സാം​സ്‌​കാ​രി​ക​ ​നി​ല​യം​ ​സ്ഥാ​പി​ക്കാ​ൻ​ 50​ ​ല​ക്ഷം​ ​രൂ​പ.
4.​ ​പാ​റ​ശ്ശേ​രി​ ​ത​യ്യ​ലൂ​ർ​ക്കു​ണ്ട് ​റോ​ഡ് 2​ ​കോ​ടി​ ​രൂ​പ.​ ​ടി​പ്പു​ ​സു​ൽ​ത്താ​ൻ​ ​റോ​ഡ്,​ ​കു​മാ​രം​ ​പ​ന്ത​ല​ക്ക​ട​വ് ​തോ​ണി​പ്പു​റം​ ​റോ​ഡ് ​വി​ക​സ​ന​ത്തി​ന് 2​ ​കോ​ടി.​ ​പ​ത്തി​രി​പ്പാ​ല​ ​ഈ​സ്റ്റ്ഹി​ൽ​ ​ബൈ​പ്പാ​സ് ​റോ​ഡ് 2​ ​കോ​ടി.​ ​പ​റ​ളി​ ​വ​ട്ട​പ്പാ​റ​ ​അം​ബേ​ദ്ക​ർ​ ​കോ​ള​നി​ ​അ​പ്രോ​ച്ച് ​റോ​ഡ് 1​ ​കോ​ടി.​ ​പാ​മ്പ​ൻ​തോ​ട് ​ക​നാ​ൽ​ ​പാ​ലം​ ​പു​തു​ക്കി​ ​പ​ണി​യു​ന്ന​തി​ന് 70​ ​ല​ക്ഷം.​ ​മ​ണ​ലാം​പാ​ടം​ ​പ​ച്ച​ത്തി​ ​കു​ണ്ടി​യം​കാ​ട് ​റോ​ഡി​ന് 50​ ​ല​ക്ഷം.​ ​അ​മ്പാ​ടി​ത്ത് ​റെ​യി​ൽ​ ​ക​നാ​ൽ​ ​റോ​ഡ്:​ 50​ ​ല​ക്ഷം.​ ​തൈ​ക്കു​റു​ശ്ശി​ ​പു​ല്ലു​കു​ണ്ട് ​ക​നാ​ൽ​ ​റോ​ഡ്:​ 50​ ​ല​ക്ഷം.​ ​കു​മ്മ​ങ്കോ​ട് ​റോ​ഡ് ​:​ 50​ ​ല​ക്ഷം​ ​രൂ​പ.​ ​പ​ടി​ഞ്ഞാ​റ​ക്കോ​ട് ​യു.​പി.​സ്‌​കൂ​ൾ​ ​കു​ണ്ടു​കാ​ട് ​റോ​ഡ്:​ 50​ ​ല​ക്ഷം.​ന​ടു​വ​ട്ട​ശ്ശേ​രി​ ​കു​ണ്ടു​വെ​ളി​പ്പാ​ടം​ ​റോ​ഡ് ​(​കേ​ര​ള​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്ത്)​:​ 50​ ​ല​ക്ഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUDGET, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL