SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

ഉദ്ഘാടനം നടത്തി

electricity
വൈദ്യുതി സുരക്ഷാ വാരം ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ.അബ്ദുൾ ലത്തീഫ് നിർവഹിക്കുന്നു.

പാലക്കാട്: വൈദ്യുതി സുരക്ഷാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ.അബ്ദുൾ ലത്തീഫ് നിർവഹിച്ചു. 'ഇന്നത്തെ അവബോധം നാളത്തെ പ്രതിരോധം" എന്നാണ് ഈ വർഷത്തെ സുരക്ഷാ വാചകം. ഗവ. പോളിടെക്നിക് കോളജിൽ നടന്ന പരിപാടിയിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സജേഷ് പി.ഗോപി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ രാഹുൽ ആർ.സുരക്ഷ ക്ലാസ് നയിച്ചു. ഫാക്ടറി ബോയിലേഴ്സ് വകുപ്പ്, ഫയർ റെസ്‌ക്യൂ വകുപ്പ്, കെ.എസ്.ഇ.ബി.എൽ പരിപാടിയിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL