മുതലമട: മുതലമട ദേശീയ കലാസമിതിയുടെ ആഭിമുഖ്യത്തിൽ മുതലമട കുറ്റിപ്പാടം എം.ജി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൈത്താങ്ങ് പദ്ധതി സമിതി പ്രസിഡന്റ് കെ.ജി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ലതാകുമാരി അദ്ധ്യക്ഷത വഹിച്ചു. മുതലമട സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. സമിതി സെക്രട്ടറി എ.സ്വാമിനാഥൻ, കെ.മുരളീധരൻ, സി.സ്വാമിനാഥൻ, ആർ.രതി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൈത്താങ്ങ് പദ്ധതി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |