പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ മൃഗസംരക്ഷണ മേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, കർഷകർക്ക് മികച്ച ഉപജീവന മാർഗ്ഗങ്ങൾ കണ്ടെത്തുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 'ജീവനം 2.0' കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവ്വഹിച്ചു. വെറ്ററിനറി സർജൻ ഡോ. ദീപ 'വിരശല്യവും പ്രതിരോധവും' എന്ന വിഷയത്തിൽ കർഷകർക്കായി ക്ലാസ് നയിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള ക്ഷീരകർഷകർക്ക് വിരമരുന്നുകളുടെ വിതരണവും നടത്തി. ഒറ്റപ്പാലം കുടുംബശ്രീ സി.ഡി.എസും വെറ്ററിനറി ഡിസ്‌പെൻസറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒറ്റപ്പാലം നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ എം.കെ.ജയസുധ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ രാജേഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജുല, കെ.വസന്ത, സി.ഡി.എസ് ചെയർപേഴ്സൺമാരായ ലത, സുജിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |