SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.54 AM IST

കോലം കത്തിച്ചു

march
ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​സി.​പി.​ജോ​ൺ​ ​ന​ട​ത്തി​യ​ ​സ്ത്രീ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ​യു​വ​മോ​ർ​ച്ച,​​​ ​മ​ഹി​ളാ​ ​മോ​ർ​ച്ച​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ല​ക്കാ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലേ​ക്ക് ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ചി​ൽ​ ​മ​ന്ത്രി​യു​ടെ​ ​കോ​ലം​ ​ക​ത്തി​ക്കു​ന്നു.

പാലക്കാട്: ഗതാഗത മന്ത്രി സി.പി.ജോൺ സംസ്ഥാന ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളെ അപമാനിച്ച് എങ്ങനെയാണ് നിങ്ങൾക്ക് കേരളത്തിന്റെ തെരുവുകളിൽ ഇറങ്ങി നടക്കാൻ കഴിയുക എന്ന് പ്രശാന്ത് ശിവൻ ചോദിച്ചു. സ്ത്രീകളെ അപമാനിക്കുക മാത്രമല്ല മനുഷ്യത്വപരമല്ലാത്ത രീതിയിലാണ് ഇവർ സംസാരിക്കുന്നത്. നാട് ഭരിക്കുന്ന സർക്കാർ തന്നെ പറയുന്നത് സ്ത്രീകൾ ആശുപത്രിയിലെത്തി വരാന്തയിൽ കിടക്കുന്നു എന്നാണ്. ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ല എന്ന് സർക്കാർ തന്നെ പറയുകയാണ്. ഇത്തരത്തിൽ കേരളത്തെയും സ്ത്രീ സമൂഹത്തെയും അപമാനിച്ച മന്ത്രി മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച പ്രസിഡന്റ് അമൃതാനന്ദ ബാബു, ജനറൽ സെക്രട്ടറി അജിത്ത്, മഹിളാമോർച്ച നേതാക്കളായ കവിത മേനോൻ, സിന്ധു രാജ്, ജയലക്ഷ്മി രഞ്ജിത എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL