വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ വാൽക്കുളമ്പ്–പനംകുറ്റി റോഡിലെ പ്രധാന കൽവർട്ട് തകർന്നതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ശക്തമായ മഴയിൽ കൽവർട്ടിന് താഴെ നീരൊഴുക്ക് വർദ്ധിച്ചതോടെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴുകയും പാതയിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്യുകയായിരുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രനാലുചക്ര വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |