
പത്തനംതിട്ട: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ശ്രീ ശാന്താനന്ദ വിദ്യാനികേതൻ സ്‌കൂളിൽ സ്ഥാപിച്ച സോളാർ പാനലിന്റെയും സേവാഭാരതിക്ക് അനുവദിച്ച ആംബുലൻസിന്റെയും ഉദ്ഘാടനം സിനിമ നടൻ എം.പി.പത്മകുമാർ നിർവഹിച്ചു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല റീജണൽ അസിസ്റ്റന്റ് മാനേജർ രമ്യാകൃഷ്ണ ആംബുലൻസിന്റെ താക്കോൽദാനം നിർവഹിച്ചു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഇ.പി.കൃഷ്ണൻ നമ്പൂതിരി സേവാസന്ദേശം നൽകി. ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ശിവശങ്കരൻ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല ചീഫ് മാനേജർ വി.വിശ്വരാജ് , സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി.അശോക് കുമാർ, രക്ഷാധികാരി ബാലചന്ദ്രൻ, പത്തനംതിട്ട ക്ലസ്റ്റർ ചീഫ് മാനേജർ അജീഷ് കെ.ചന്ദ്രൻ, പ്രമോദ് കുമാർ എ.ആർ, എസ്.നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |