
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എമാരായതിനാൽ സംസ്ഥാന സർക്കാരിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇടതുമുന്നണി. ആറൻമുളയിൽ മന്ത്രി വീണാജോർജും അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തിരുവല്ലയിൽ മാത്യു ടി.തോമസും പിണറായി സർക്കാരിന്റെ രണ്ടു ടേമിലും എം.എൽ.എമാരായി മണ്ഡലങ്ങൾ നോക്കിയവരാണ്. കോന്നിയിൽ കെ.യു.ജനീഷ് കുമാർ 2019ലെ ഉപതിരഞ്ഞെടുപ്പിലും തുടർന്നുനടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചു. റാന്നിയിൽ പ്രമോദ് നാരായണൻ രണ്ടാം പിണറായി സർക്കാരിനൊപ്പമായിരുന്നെങ്കിലും ആദ്യ പിണറായി സർക്കാരിൽ എൽ.ഡി.എഫിന്റെ തന്നെ രാജു ഏബ്രഹാമായിരുന്നു എം.എൽ.എ. പത്ത് വർഷത്തെ പിണറായി സർക്കാർ അഞ്ച് മണ്ഡലങ്ങളിലും നടത്തിയ വികസന നേട്ടങ്ങൾ എൽ.ഡി.എഫിന് എണ്ണിപ്പറയാനാകും.
♦ പ്രധാന നേട്ടങ്ങളിലൂടെ....
ആറൻമുള
1. ജനറൽ, ജില്ലാ ആശുപത്രി വികസനം
2. പത്തനംതിട്ട ഗവ.നഴ്സിംഗ് കോളേജ്
3. ജില്ലാ സ്റ്റേഡിയം
4. അബാൻ മേൽപ്പാലം
5. കോഴഞ്ചേരി പാലം
6. സി.കേശവൻ സ്ക്വയർ നവീകരണം
7. ഇലന്തൂർ ഗവ.കോളേജിന് തറക്കല്ലിട്ടു.
അടൂർ
1. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ മേഖലകളിൽ മുന്നേറ്റം
2. അടൂർ നഗരത്തിലെ ഇരട്ടപ്പാലം
3. കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം
4. സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ളാസ് മുറികൾ.
5. അടൂർ ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം
6. കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം
7. ഏഴംകുളം - കൈപ്പട്ടൂർ റോഡ് പുനർനിർമാണം.
കോന്നി
1. കോന്നി മെഡിക്കൽ കോളേജ് വികസനം
2. സീതത്തോട് പാലം
3. സീതത്തോട് സിനിമാ തീയറ്ററും ഷോപ്പിംഗ് കോംപ്ളക്സും
4. അരുവാപ്പുലം, ആവണിപ്പാറ, ചിറ്റൂർകടവ് പാലം നിർമാണം.
5. ആവണിപ്പാറ കോളനിൽ വൈദ്യുതിയെത്തിച്ചു
6. കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം.
7. ചിറ്റാറിൽ അമ്മയും കുഞ്ഞും സ്പെഷ്യാലിറ്റി ആശുപത്രി.
റാന്നി
1. റാന്നി നോളജ് വില്ലേജ്
2. റാന്നി വലിയ പാലം നിർമാണം
3. പെരുമ്പെട്ടി പട്ടയ വിതരണം
4. ഗവ.ആശുപത്രിക്ക് പുതിയ കെട്ടിടം
5. പെരുന്തേനരുവി ടൂറിസം വികസനം
6. അയിരൂർ നഴ്സിംഗ് കോളേജിന് അനുമതി
7. 20 സ്കൂളുകൾക്ക് 22 കോടി.
തിരുവല്ല
1. താലൂക്ക് ആശുപത്രിയിൽ ഐ.പി, ഒ.പി ബ്ളോക്ക്
2. മല്ലപ്പള്ളി താലൂക്ക് ആശുപത്രി വികസനം
3. തിരുവല്ല - അമ്പലപ്പുഴ റോഡ്
4. തിരുവല്ല ഔട്ടർ റിംഗ് റോഡ് 46 കോടി
5. തിരുവല്ല ബൈപ്പാസ്
6. ഉപദേശികടവ് പാലം
7.കോമളം പാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |