
സീതത്തോട് : കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ വാലുപറമ്പിൽ അനിത രാജീവിന്റെ വീടിന്റെ ഭിത്തി പാറ വീണുതകർന്നു. മഴ പെയ്ത് അടിമണ്ണ് ഒലിച്ചു പോയിരുന്ന പാറ കഴിഞ്ഞ രാത്രി പതിനൊന്നരയോടെ വലിയ ശബ്ദത്തോട് ഉരുണ്ടു വന്ന് ഹോളോബ്രിക്സ് കെട്ടിയിരുന്ന ഭിത്തി തകർത്ത് വീടിനുള്ളിലേക്കുവീണു. ഈ സമയം ഗൃഹനാഥയായ അനിത രാജീവ് തൊട്ടടുത്ത മുറിയിലായിരുന്നു. കുട്ടികൾ കാവിലെ ഉത്സവത്തിനു പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഫ്രിഡ്ജ് , ഫർണീച്ചർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. പാറ മുറിക്കുള്ളിലുള്ളിൽ കിടക്കുകയാണ്. ജാക്ക് ഹാമർ ഉപയോഗിച്ചേ പാറ നീക്കം ചെയ്യുവാൻ സാധിക്കുകയുള്ളൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |