പത്തനംതിട്ട : വിശുദ്ധ വാരത്തിന്റെ തുടക്കമായ ഓശാന ഞായറിൽ ദേവാലയങ്ങൾ സന്ദർശിച്ച് സ്ഥാനാർത്ഥികൾ. ഉളനാട് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെത്തിയ ആറൻമുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി, ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, മാന്തുക സെന്റ് ജോസഫ് മലങ്കര കാത്തലിക് ചർച്ച്, മാന്തളിർ സെന്റ് തോമസ് യാക്കോബായ സിറിയൻ ചർച്ച്, ഉളനാട് ഷാലേം മാർത്തോമ ചർച്ച് , ഇടയന്മുള ഐപിസി ഫിലാഡൽഫിയ പെന്തികോസ്ത് ചർച്ച് ,ഇടയാന്മുള സെന്റ് തോമ മാർത്തോമ പളളി, കുളനട, മെഴുവേലി, ആറാട്ടുപുഴ, ആറന്മുള എന്നിവിടങ്ങളിലെ മുപ്പതിലധികം ദേവാലയങ്ങൾ എന്നിവിടങ്ങളിലെത്തി വോട്ടർമാർക്ക് ആശംസകൾ നേർന്നു.
ഡി സി സി ജനറൽ സെക്രട്ടറിമാരായ എൻ.സി മനോജ്, ജി.രഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോ മെഴുവേലി, അജി അലക്സ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, ഏദൻ എസ്.ജോർജ്ജ്, തുളസീധരൻ പിള്ള, സജി വട്ടമോടി, രമാദേവി നേതാക്കളായ അനിൽ കുളമക്കോട്ട്, കെ.കെ.ജയിൻ,ജിതിൻ ബാബു, ബിജോ വർഗ്ഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പന്തളത്ത് പുതിയതായി നിർമിച്ച അയ്യപ്പന്റെ ദാരുശിൽപ്പം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |