
പത്തനംതിട്ട: പരിസ്ഥിതി സൗഹൃദമായ തിരഞ്ഞെടുപ്പ് രീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ് കോളജിൽ ഗ്രീൻ ബട്ടൺ സിഗ്‌നേച്ചർ ക്യാമ്പയിൻ നടത്തി. പ്രിൻസിപ്പൽ പ്രൊഫസർ ഡോ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സി.ആർ.ജ്യോതി, യൂണിറ്റ് ഭാരവാഹികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നാഷണൽ സർവീസ് സ്‌കീമിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. പ്ലാസ്റ്റിക്കും പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളും ഒഴിവാക്കി പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |