
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള സിവിജിൽ മൊബൈൽ ആപ്പ് വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 3173 പരാതി. 3149 പരാതിക്ക് നടപടി സ്വീകരിച്ചു. ജില്ലാ കൺട്രോൾ റൂമിൽ സിവിജിൽ ആപ്പ് മുഖേന ലഭ്യമാകുന്ന പരാതി ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റിലേയ്ക്ക് കൈമാറി 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്. വിവരം സിവിജിൽ സംവിധാനത്തിലൂടെ അറിയിക്കാം. ആപ്ലിക്കേഷനിൽ തത്സമയ ചിത്രം, രണ്ടു മിനിറ്റുവരെ ദൈർഘ്യമുള്ള വീഡിയോ, ശബ്ദരേഖ എന്നിവ നൽകാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് സ്വന്തം പേര് വിവരം വെളിപ്പെടുത്തിയും അല്ലാതെയും വിവരം നൽകാം. ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് എന്നീ ടീമുകളാണ് പരാതികൾക്ക് നടപടിയെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |